മൂഴിക്കുളം ശാല മലയാളം കലണ്ടർ പ്രകാശനം

10 സവിശേഷതകൾ അടങ്ങിയ കൊല്ലവർഷം 1200 (2024 Aug 17 – 2025 Aug 16 ) ലെ മൂഴിക്കുളം ശാല മലയാളം കലണ്ടർ പ്രകാശനം കർക്കിടകം1 ന് ( ജൂലൈ16) നടക്കും. ഇതിൽ 7 കലണ്ടറുകൾ ഉണ്ട്.

  1. ഞാറ്റുവേല
  2. സംക്രാന്തി
  3. മലയാളം ലിപി കലണ്ടർ
  4. മലയാളം അക്ഷരമാല ഇംഗ്ലീഷ് ഫൊണറ്റിക്സ് സഹിതം
  5. കേരളത്തിന്റെ ഇക്കോ- കൾച്ചറൽ കലണ്ടർ.
    6 അടുക്കള കലണ്ടർ.
  6. ഇംഗ്ലീഷ് കലണ്ടർ
  7. കലണ്ടറിന്റെ ഇരുവശങ്ങളിലുമായി Local is our Future മായി ബന്ധപ്പെട്ട വിവരങ്ങൾ .
  8. രണ്ടു QR കോഡ് വഴി 40 മണിക്കൂർ ഓഡിയോ-വീഡിയോ ക്ലാസ്സ്
    1.30 മണിക്കൂർ ഞാറ്റുവേല ക്ലാസ് – ചന്ദ്രൻമാഷ്. 2.10 മണിക്കൂർ ഋതുചര്യ ക്ലാസ്സ് – ഡോ. അഞ്‌ജു കെ.പി.
  9. ബാപ്പു കുടി കാർബൺ ന്യൂട്രൽ വില്ലേജിൻ്റെ അറിയിപ്പ്. വില 60 രൂപ.
    വേണ്ടവർ 9447021246 നമ്പറിൽ വിലാസം പിൻനമ്പർ സഹിതം വാട്സപ്പ് ചെയ്യുക. 100 രൂപ Gpay ചെയ്യുക. കലണ്ടർ speed Post ആയി പോസ്റ്റുമാൻ (വുമൺ ) വീട്ടിലെത്തിച്ചു തരും . മൂഴിക്കുളം ശാലയെ പിന്തുണയ്ക്കണമെന്ന്‌
    സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
വോളണ്ടിയർഷിപ്പ്

കേരളത്തിലെ പ്രാചീന സർവ്വകലാശാലയുടെ പേരിലുള്ള മൂഴിക്കുളം ശാലയുടെ Local is our future Institute ൻ്റെ നേതൃത്വത്തിൽ ബാപ്പു കുടിയിൽ (നാലുകെട്ടിൽ) വെച്ചു നടത്തുന്ന 1 വർഷത്തെ (1200 ചിങ്ങം 1 – 1200 കർക്കിടകം 31) വോളണ്ടിയർഷിപ്പിൽ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കാൻ
താല്പര്യമുള്ള പരമാവധി 10 പേരെ അഭിമുഖത്തിൻ്റെയും റഫ്രൻസിൻ്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു.
പഠനം, ഗവേഷണം, പ്രയോഗം, ഫീൽഡ് വർക്ക് ,സീറോ ഫുഡ് മൈൽ, ദണ്ഡി രജിസ്റ്റർ,പ്രകൃതിനിരീക്ഷണം, യാത്രകൾ, കൈവേല , ചുമർ പത്രം, ഞാറ്റുവേല മാസിക , ആടലോടകം അടുക്കള, മലയാളം -, ഞാറ്റുവേല – അടുക്കള – ഋതുചര്യ കലണ്ടറുകൾ, ,ഉപ്പിൻ്റെ രാഷ്ട്രീയം, പ്രകൃതി സ്കൂൾ, ഹെറിറ്റേജ് സ്കൂൾ, ക്ലൈമറ്റ് സ്കൂൾ, ക്രാഫ്റ്റ് സ്കൂൾ, ആർട്ട് സ്കൂൾ, സ്പോർട്സ് സ്കൂൾ,ലോക്കൽ ടൂറിസം, മാലിന്യ സംസ്ക്കരണം, ജൈവ കൃഷി,കാർബൺ ന്യൂട്രൽ വില്ലേജ്, കാർബൺ ക്രഡിറ്റ് സർട്ടിഫിക്കറ്റ്, കാർബൺ വിപണി, നാട്ടു ചന്ത തണ്ണീർപന്തൽ, പ്രകൃതി സൗഹൃദ നിർമ്മിതികൾ,ഡോക്യുമെൻ്റേഷൻ, ഷോർട്ട് ഫിലിം …….. തുടങ്ങിയവയാണ് പഠന- പ്രയോഗ വിഷയങ്ങൾ.
മികച്ച പഠനറിപ്പോർട്ടിന് 10,000 രൂപ കാഷ് അവാർഡ് ലഭിക്കുന്നതാണ്. പ്രസിദ്ധീകരണ യോഗ്യമായവ പുസ്തക രൂപത്തിൽ ആക്കും.
ഭക്ഷണം, താമസം, പാർടൈം ജോലി എന്നിവ ലഭിക്കും. വോളണ്ടയർഷിപ്പ് നല്ല രീതിയിൽ പൂർത്തിയാക്കുന്നവർക്കു ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കി തരുന്നതാണ്.ഫീസില്ല. പഠനം ഗുരുകുല വിദ്യാഭ്യാസത്തി ൻ്റെ മാതൃകയിലായിരിക്കും.
ഉദ്ഘാടനം 2024 ആഗസ്റ്റ് 17 /1200 ചിങ്ങം 1 @ 10 am. ആദ്യക്ലാസ്സ് -2024 ആഗസ്റ്റ് 22 ലോക നാട്ടറിവുദിനം- 10 am.
താല്പര്യമുള്ളവർ
“എൻ്റെ പഞ്ചായത്തിൽ Local is our future /പരിസരം നമ്മുടെ ഭാവിയുടെ സാദ്ധ്യതകളെക്കുറിച്ച് ” ഒരു ചെറുകുറിപ്പെഴുതി ബയോഡേറ്റയോടൊപ്പം 9447021246 നമ്പറിൽ ജൂലൈ 31 ന് മുമ്പായി വാട്സപ്പ് ചെയ്യുക

ടി. ആർ. പ്രേംകുമാർ
ഡയറക്ടർ
മൂഴിക്കുളം ശാല
കുറുമശ്ശേരി പി.ഒ.
പിൻ – 683 579
ഫോൺ -94470 21246
E-mail-moozhikkulamsala@gmail.com
Website-www.moozhikulamsala.org

NJATTUVELA FESTIVAL
Moozhikulam Sala Foundation – Inauguration